തന്റെ കാലത്തെ മറ്റു ആഗ്ലോ-മുസ്ലിംകളെ പോലെ തന്നെ ചര്‍ച്വാര്‍ഡ് യാഥാസ്ഥിക വിഭാഗക്കാരനും കൂടാതെ പുരാതന പ്രതാഭം നിലനിര്‍ത്തിയിരുന്ന സമ്പന്ന കുടുംബത്തില്‍ പെട്ട ഒരാളുമായിരുന്നു. ആല്‍ഡര്‍ഷോട്ടിലെ വാണിജ്യപ്രമുഖനായ അദ്ദേഹത്തിന്റെ പിതാവിന്ന് രാഷ്ട്രീയ സാമൂഹിക പ്രമുഖരുമായി അടുത്തബന്ധം പുലര്‍ത്തുകയും പലപ്പോഴും ചര്‍ച് വാര്‍ഡിന് അത്തരം വ്യക്തികളെ നേരിട്ട് കാണാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു. തന്റെ ചെറുപ്പം മുതല്‍ക്കെ കലാ മേഖലയില്‍ ശോഭിച്ച് നിന്നിരുന്ന ചര്‍ച് വാര്‍ഡ് പെയ്ൻ്റിങ്ങില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒരും മികച്ച നാടക രംഗ ചിത്രകാരനാകുകയും (Theatrical scene painting ) ചെയ്തു. അതോടൊപ്പം 1880 കാലത്ത് കലാ രംഗത്ത് ലോക പ്രശസ്തരായ കുലപതികളുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു.
അങ്ങനെ യുവാവായ കഥാപുരുഷന്‍ സ്‌പെയിനിലേക്കുള്ള യാത്രക്കിടയില്‍ മൂറിഷ് വാസ്തുവിദ്യയില്‍ (ആധുനിക ഇസ്ലാമിക് കാലഘട്ടത്തില്‍ വികസിതമായ ഇസ്ലാമിക വാസ്തുവിദ്യയാണ് മൂറിഷ് ആര്‍കിടെക്ചര്‍) ആകൃഷ്ടനാകുകയും ചെയ്തു. അങ്ങനെ അദ്ദേഹം മൊറോക്കന്‍ കടലിടുക്കിലേക്ക് യാത്രതിരിക്കുകയും അവിടെ വെച്ച് ഇസ്ലാമിന്റെ സൗന്ദര്യാത്മകമായ ജീവിത ശൈലികളില്‍ മനസ്സുടക്കുകയും തുടരെ തുടരെയുള്ള സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ഞാനൊരു മുസ്ലിമായെന്ന് അദ്ദേഹം തന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
അതിന് ശേഷം കയ്‌റോയിലേക്ക് പോകുകയും ഇസ്ലാമിക വിദ്യഭ്യാസത്തിന്റെ പരമോന്നത പട്ടം ചൂടിയ അല്‍ അസ്ഹറില്‍ പഠനമാരംഭിച്ചു. തുടര്‍ന്ന് തന്റെ പാണ്ഡിത്യ മികവ് കൊണ്ട് അദ്ദേഹം ചെറിയൊരു പള്ളിയില്‍ ഖുത്ബ നിര്‍വഹിക്കാനും ഖാദിസ് അക്കാദമിയില്‍ സീറ (പ്രവാചക ജീവചരിത്രം) അധ്യാപകനായി നിയമിക്കപ്പെടുകയും ചെയ്തു. ഒരു പുതുമുസ്ലിം എന്ന നിലക്ക് വലിയൊരു നേട്ടം തന്നെയായിരുന്നു അദ്ദേഹത്തിനിത്.
വിത്യസ്ത കലാ സാമ്രാട്ടുക്കളെയും അവരുടെ മാസ്മരിക കലകളെയും തേടി പിന്നീട് ചര്‍ച്ച് വാര്‍ഡ് യാത്ര തിരിച്ചത് സൗത്ത് ആഫ്രിക്കയിലേക്കായിരുന്നു. തന്റെ കലാ വൈദഗ്ദ്യത്തില്‍ ആകൃഷ്ടനായ സെസില്‍ റോദസ് (പുരാതന സൗത്ത് ആഫ്രിക്ക അന്നത്തെ പ്രധാനമന്ത്രി) അദ്ദേഹത്തിന് വിലമതിപ്പുള്ള ഒരു രത്‌നം സമ്മാനമായി നല്‍കുകയുണ്ടായി. അവിടെ വച്ച് തന്റെ നിരന്തരമായി പരിശ്രമം മൂലം പൗള്‍ ക്രുഗര്‍ (സൗത്ത് ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സ്റ്റേറ്റ് പ്രസിഡന്റ്) അദ്ദേഹത്തിന് വിറ്റ് വാടര്‍സ്ട്രാന്റില്‍ ഒരു പള്ളിപണിയാനുള്ള അനുമതി നല്‍കുകയും ചെയ്തു.
കൈറോയില്‍ നിന്നും മഹ്മൂദ് ചര്‍ച്വാര്‍ഡ് അല്‍ അസ്ഹറിലെ ഒരു മുഖ്യധാരാ ശാഫിഈ പണ്ഡിതന്റെ മകളെ വിവാഹം കഴിക്കുകയും തന്റെ അറബിക് അധ്യാപനം തുടര്‍ന്നുകൊണ്ടുപോകുകയും ചെയ്തു. പക്ഷെ തന്റെ ഇസ്ലാം ഇനിയും പരിപൂര്‍ണമായിട്ടില്ലന്നും തനിക്ക് ഹജ്ജ് ചെയ്യണമെന്നുമുള്ള ഉള്‍വിളി അദ്ദേഹത്തിനുണ്ടായി. ശേഷം അദ്ദേഹം തന്നെ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം, കൈറോയിലെ പിരമിഡുകള്‍ക്കിടയിലൂടെ നടക്കുമ്പോഴും ആകാശരേഖയിലേക്ക് നോക്കിയിരിക്കുമ്പോഴും മുസ്ലിമായതിന് ശേഷം ഞാന്‍ ചെയ്യാന്‍ ഏറെ കൊതിച്ച ഹജ്ജ് കര്‍മ്മം എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ടായിരുന്നു. ഒരുപാട് കാലം ആ ചിന്ത എന്റെ വിശ്വാസത്തിന്റെ പരിപൂര്‍ണ്ണതയെ ചോദ്യം ചെയ്ത് കൊണ്ടിരുന്നു.
ഒരു ഇംഗ്ലീഷ് മുസ്ലിം എന്ന നിലക്ക് തന്റെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടാനും ഈയൊരു ഉദ്യമം ബുദ്ധിമുട്ടാണെന്നും മനസ്സിലാക്കിയ അദ്ദേഹം മുതിര്‍ന്ന പണ്ഡിതന്മാര്‍ മുഖേന ഹരജി സമര്‍പ്പിച്ചു. അങ്ങനെ ഈജിപ്തിലെ പ്രമുഖ ഖാദിയുടെയും ശൈഖ് അല്‍ ഇസ്ലാം മഹ്മൂദ് ജമാലുദ്ധീന്‍ എഫന്തി യുടെയും സാന്നിധ്യത്തില്‍ അദ്ദേഹത്തോട് വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുകയും മുന്ന് മണിക്കൂര്‍ നേരത്തെ പരീക്ഷ പരീക്ഷണങ്ങള്‍ക്ക് മഹ്മൂദ് ചര്‍ച്വാര്‍ഡ് അതില്‍ വിജയിക്കുകയും ചെയ്തു. അധികാര വലയങ്ങളെ ഭേദിച്ച് തന്റെ സ്വപ്‌ന ഭൂമിയിലെത്താന്‍ ഇത്രയൊക്കെ മതിയായിരുന്നു മഹ്മൂദിന്ന്.
1910 ല്‍ അങ്ങനെ അദ്ദേഹം ജോഹന്നാസ്ബര്‍ഗില്‍ നിന്നും പുണ്യമക്കിയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. യാത്രാമാര്‍ഗം കണ്ടത്താനുള്ള അലച്ചിലിനൊടുവില്‍ എസ്.എസ് ഇസ്ലാമിക് എന്ന കപ്പിലില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു .കടല്‍ കൊള്ളക്കാരുടെ ശല്യം മുന്‍കൂട്ടി കണ്ട് കപ്പലില്‍ അത്യാവശ്യമായ സുരക്ഷാ സംവിദാനങ്ങള്‍ ശരിപ്പെടുത്തിയിരുന്നു കപ്പല്‍ അതികൃതര്‍.
ദിവസങ്ങള്‍ പോകും തോറും ഹജ്ജിന്നുള്ള ദിവസങ്ങള്‍ അടുത്ത് വരികയായിരുന്നു. വിത്യസ്ത തീരങ്ങളിലും ദ്വീപുകളിലും കപ്പല്‍ നിറുത്തി നിറുത്തി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്ന് വിത്യസ്തങ്ങളായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. തുടര്‍ന്നു അദ്ദേഹം ഒരു സഹായിയെ കണ്ടത്തുകയും അദ്ദേഹം മുഖേന ഹജ്ജിന്റെ കര്‍മങ്ങളും മറ്റും മനസ്സിലാക്കുകയും ചെയ്തു. അതുകഴിഞ്ഞ് പല സംഭവവികാസങ്ങള്‍ക്ക് ശേഷം ചര്‍ച് വാര്‍ഡ് പുണ്യഭൂമിയില്‍ എത്തിച്ചേരുകയാണ്. അല്ലാഹുവിലുള്ള അചന്തലമായ വിശ്വാസ കവചം കൈമുതലാക്കി അദ്ദേഹവും സഹയാത്രികരും വഴിയിലെ പ്രതിസന്ധികളെല്ലാം മുറിച്ച് കടന്ന് അവസാനം പരിശുദ്ധ നാടിന്റെ, മക്കയുടെ അതിര്‍ത്തി പ്രദേശത്ത് എത്തിച്ചേര്‍ന്നു. അദ്ദേഹം തന്റെ അനുഭവ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 'അവിടെ വച്ച് സംഗത്തിലെ പ്രമുഖന്‍ വിശുദ്ധ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മര്യാദ ചിട്ടകളെ കുറിച്ചല്ലാം അവര്‍ക്ക് ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.'
അദ്ദേഹം എഴുതുന്നു., മരുഭൂമിയില്‍ വട്ടമിട്ട് പറക്കുന്ന കിളികളെയും മറ്റും ഞങ്ങള്‍ കണ്ടു. അവ കല്ലിലും മരത്തിലുമെല്ലാം ഇരിക്കുന്നുണ്ട്. അവയെ കൊല്ലാനൊ അക്രമിക്കാനോ വേട്ടയാടാനോ ആരും മുതിരുകയില്ല. അതാണ് ഈ സ്ഥലത്തിൻ്റേ പ്രത്യേകത. എല്ലാ ജീവജാലങ്ങളും ഇവിടെ സുരക്ഷിതരാണ്. അങ്ങനെ ഞ്ങ്ങളുടെ സംഖപ്രമുഖന്‍ ഞങ്ങളെ മുന്നോട്ട് നയിച്ച് കൊണ്ടിരിന്നു.
പരിശുദ്ധ ഗേഹത്തില്‍ പ്രവേശിച്ചതിന് ശേഷം ഞങ്ങള്‍ ഹോട്ടല്‍ ശരീഫയില്‍ പ്രവേശിച്ചു. പ്രവാചക കുടുംബത്തില്‍ പെട്ട ഒരു വനിതയായിരുന്നു അതിന്റെ ഉടമ. അവിടെ വച്ച് ഞങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും തുടര്‍ന്ന് അടുത്ത ദിവസം രാവിലെ നേതാവിന്ന് കീഴില്‍ ഞങ്ങള്‍ ആരാധനാ മുറകളില്‍ നിമഗ്നാരാവുകയും സംഘതനവന്‍ ഞങ്ങള്‍ക്ക് പരിചിതമല്ലാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞുതരികയും ചെയ്തു. അഞ്ച്് മാസത്തെ ദീര്‍ഘ പ്രയാണത്തിനൊടുവില്‍ കഅബയുടെ പരിഭാവന മുറ്റത്ത് കാലുകുത്തിയ എനിക്ക് തീര്‍ത്തും അവിശ്വസനീയമായിരുന്നു അവിടുത്തെ അനുഭവങ്ങളും പറഞ്ഞുമാത്രം കേട്ടിട്ടുള്ള അനുഭവങ്ങളും.
അബ്ദുൽ ഹകീം മുറാദ്
വിവ: സൽമാൻ കൂടല്ലൂർ.

COMMENTS